aana

ആനക്കഥകൾക്കും ആനവിശേഷങ്ങൾക്കും കാഴ്ചക്കാർ ഏറെയാണ്. ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ സോഷ്യൽമീഡിയയിലും ആനകൾ താരങ്ങളാണ്. ആനകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും വൈറലാകാറുണ്ട്.അമ്മയുടെ പിന്നാലെ പിച്ചവച്ച് നടക്കുന്ന ആനക്കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ആനക്കുട്ടി ജനിച്ച്‌ 20 മിനിട്ടായിട്ടേയുള്ളൂ എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

ജനിച്ചുവീണാലുടൻ തന്നെ എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്ന ജീവിയാണ് ആന. കുറച്ചു കഷ്ടപ്പെട്ട് ആടിയാടിയാണ് ആനക്കുട്ടി ചുവടുകള്‍ വയ്ക്കുന്നത്. അമ്മയാനയും കുഞ്ഞിന്റെ കൂടെ തന്നെ നില്‍ക്കുന്നു. കുറച്ചു സമയത്തിനു ശേഷം രണ്ടു പേരും കാട്ടിലേക്ക് മറയുന്നതും കാണാം.

29 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്. 'ഭാവിയില്‍ കാതങ്ങള്‍ താണ്ടാനുള്ള ആദ്യ ചുവട് അവന്‍ വച്ചു കഴിഞ്ഞു' എന്ന ക്യാപ്ഷനോടെയായിരുന്നു സുശാന്ത നന്ദ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

A twenty minutes old calf. Finding its feet & dancing into his new world 💕

A feet that will take him miles & miles in coming days. pic.twitter.com/1SsAtUC8Sj

— Susanta Nanda (@susantananda3) June 8, 2020