ഈ താരപുത്രിമാരെ മനസിലായോ? ഒരാളുടെ ചെവിയില്‍ എന്തോ സ്വകാര്യമായി പറയുകയാണ് മറ്റേയാള്‍. നടി മീന പങ്കുവച്ച ചിത്രത്തില്‍ മീനയുടെ മകള്‍ നൈനികയ്ക്ക് ഒപ്പമുള്ളതും ഒരു താരപുത്രിയാണ്. രംഭയുടെ മകള്‍ ലാന്യ. "അവരുടേതായ സ്വകാര്യം," എന്ന ക്യാപ്ഷനോടെ മീനയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഒരു കാലത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരങ്ങളായിരുന്നു രംഭയും മീനയും. തമിഴ് ചലച്ചിത്രങ്ങളില്‍ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരമാണ് മീന. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി. അമ്മയുടെ വഴിയെ മകള്‍ നൈനിക വിദ്യാസാഗറും സിനിമയില്‍ എത്തി. വിജയ് ചിത്രം 'തെറി'യില്‍ ബാലതാരമായിട്ടായിരുന്നു നൈനികയും സിനിമ അരങ്ങേറ്റം. വിവാഹത്തിനു ശേഷവും സിനിമകളില്‍ സജീവമാണ് മീന.
എന്നാൽ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യുഎസിലാണ് രംഭ ഇപ്പോള്‍. ബിസിനസ്സുകാരനായ ഇന്ദ്രന്‍ പദ്മനാഥനാണ് രംഭയുടെ ഭര്‍ത്താവ്. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുളളത്. രംഭയുടെ മക്കളില്‍ മൂത്തയാളാണ് ലാന്യ. വിവാഹത്തോടെ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ നടി രംഭ ഇന്‍സ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്.
'ഒക്കാട്ടി അടക്കു' എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് രംഭയുടെ സിനിമാ അരങ്ങേറ്റം. 1992ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'സര്‍ഗം' എന്ന മലയാള ചിത്രത്തിലൂടെയാണ് രംഭയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് തമിഴ്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ നടി വേഷമിട്ടു.