nithya

മകൾ നൈനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന നിത്യാദാസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിത്യ ദാസ് . 'ഉടി ഉടി ജായേ' എന്ന ഹിന്ദി ഗാനത്തിനൊത്താണ് നിത്യയുടെയും മകളുടെയും കൂട്ടുകാരിയുടെയും ഡാന്‍സ്.

'മഴ വരുന്നതിനു മുന്‍പേ ഡാന്‍സ് തീര്‍ക്കട്ടെ' എന്ന അടിക്കുറിപ്പോടെയാണ് നിത്യ വീഡിയോ ഷെയര്‍ ചെയ്തിട്ടുളളത്. കോഴിക്കോട് ബീച്ച്‌ റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവുമുളളത്. വീടിന്റെ ടെറസില്‍ വച്ചാണ് ഡാന്‍സ് വീഡിയോ ഷൂട്ട് ചെയ്തിട്ടുളളത്. അമ്മയെയും മകളെയും അഭിന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

2001 ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക' എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ പുറത്തിറങ്ങിയ 'സൂര്യകിരീട'മാണ് അവസാനം അഭിനയിച്ച സിനിമ.

വിവാഹശേഷം മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമന്‍ സിങ് ജംവാളുമാണ് മക്കള്‍.