pakru

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ചലഞ്ചുകളുടെ കാലമാണ്.മിക്ക താരങ്ങളും ഏതെങ്കിലുമൊക്കെ ചലഞ്ചുകളുടെ ഭാഗമായി. ഇപ്പോഴിതാ നടന്‍ ഗിന്നസ് പക്രു ഒരു ചല‍ഞ്ചുമായി മുന്നോട്ട് വന്നിരിക്കുകയാണ് ."ഇത് ഇങ്ങനെ പൊക്കാന്‍ പറ്റുമോ? അബൂക്കയെ ചലഞ്ച് ചെയ്താലോ?" എന്ന കാപ്ഷനൊപ്പം പക്രു പങ്കുവച്ച്‌ ചിത്രം വൈറലാവുകയാണ്.

ഗ്യാസ് കുറ്റി വിരല്‍ കൊണ്ട് പൊക്കുന്നതായാണ് ചിത്രം. പുള്ളിയെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല, ഇതൊക്കെ ചേട്ടനെ പറ്റൂ, മിസ്റ്റര്‍ യൂണിവേഴ്‌സ്,​ കുറ്റി പൊക്കാനായേക്കും പക്ഷേ ഈ മനസ് പൊക്കാനാവില്ല എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീട്ടുവിശേഷങ്ങളും കൊവിഡ് പ്രതിരോധത്തിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളുമൊക്കെ പക്രു പങ്കുവയ്ക്കാറുണ്ട്. പക്രു നായകനായി അഭിനയിച്ച സ്വന്തം ഭാര്യ സിന്ദാബാദ് എന്ന ചിത്രത്തിലെ ഫോട്ടോയാണ് പക്രു ചലഞ്ചിനായി പോസ്റ്റ് ചെയ്തിരിക്കുന്നത്..