lion

ഏതോ മൃഗശാലയിൽ നിന്നു പകർത്തിയ സിംഹങ്ങളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തുന്നത്. മൃഗശാലയിൽ സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്നതിനു സമീപമുള്ള കനാലിനരികിലൂടെ നടക്കുകയായിരുന്നു രണ്ട് സിംഹങ്ങൾ. മുന്നിൽ നടന്ന സിംഹം മുകളിലോട്ട് നോക്കി നടന്നപ്പോൾ അടിതെറ്റി സമീപത്തുള്ള കനാലിലെ വെള്ളത്തിലേക്ക് വീണു.വെള്ളത്തിൽ വീണ സിംഹം നീന്തി കരയിലെത്തുകയും ചെയ്തു.

ശക്തരിൽ ശക്തനായ സിംഹത്തിനുപറ്റിയ ചെറിയ അമളിയാണ് മറ്റുള്ളവരിൽ ചിരിപടർത്തുന്നത്.ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് 2018ല്‍ ഇറങ്ങിയ രസകരമായ ഈ ദൃശ്യങ്ങൾ വീണ്ടും ട്വിറ്ററിലൂടെ പങ്കുവച്ചത്.

Keep your head high up in the air,
And the feet firm on the ground. pic.twitter.com/9kTjo88v3T

— Sudha Ramen IFS 🇮🇳 (@SudhaRamenIFS) June 4, 2020