ഇടയ്ക്കിടെ നിറം മാറുന്ന തടാകം കണ്ടിട്ടുണ്ടോ? ചില നേരങ്ങളിൽ പച്ചയും നീലയുംനിറമാണെങ്കിൽ മറ്റു ചിലപ്പോൾ തടാകത്തിന്‍റെ നിറം ചുവപ്പായിരിക്കും. ഹിമാലയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലാണ് ഈ തടാകമുള്ളത്. പാൻഗോങ് തടാകം എന്നറിയപ്പെടുന്ന ഈ തടാകം സമുദ്ര നിരപ്പില്‍ നിന്നും 13,900 അടി ഉയരത്തിലാണ്.അതായത് 4350 മീറ്റര്‍ ഉയരത്തിലെ തടാകം.
ആകെ 134 കിലോമീറ്റര്‍ നീളത്തിലാണ് തടാകമുള്ളത്. അതില്‍ 60 ശതമാനം ഭാഗവും ചൈനയിലാണുള്ളത്. അതായത് 35 കിലോമീറ്റര്‍ ഇന്ത്യയിലും ബാക്കി വരുന്ന 90 കിലോമീറ്റര്‍ ദൂരം ചൈനയിലുമാണ് എന്ന് സാരം. അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ തര്‍ക്കഭൂമിയുമാണ്.
പ്രത്യേകതകള്‍ ഒരുപാടുണ്ട് ഈ തടാകത്തിന്. കടലിനോട് ചേര്‍ന്നല്ല, സമുദ്രനിരപ്പില്‍ നിന്നും 4000 മീറ്ററിലധികം ഉയരത്തിലുമാണ്. എന്നിട്ടും ഇവിടെയുള്ളത് ഉപ്പുവെള്ളമാണ്. ഉപ്പുവെള്ള തടാകങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകം കൂടിയാണ് പാന്‍ഗോങ് സോ തടാകം. ഉപ്പുവെള്ളമാണ് ഇവിടെയുള്ളതെങ്കിലും തണുപ്പുകാലമായാല്‍ ഇവിടുത്തെ വെള്ളം മുഴുവന്‍ കട്ടിയായി ഉറയുകയും ചെയ്യും.
ഉപ്പുവെള്ളമായതുകൊണ്ടുതന്നെ ഇവിടെ മത്സ്യങ്ങള്‍ വളരില്ല. മീനുകള്‍ മാത്രമല്ല, മറ്റു ജലജീവികളേയോ സസ്യങ്ങളേയൊ ഇവിടെ കാണുവാന്‍ സാധിക്കില്ല.കടലിലേക്കോ പുഴയിലേക്കോ ഒഴുക്കില്ലാത്ത തടാകം കൂടിയാണിത്. വെള്ളത്തിന് ഒഴുക്കില്ലാതെ ഇവിയെ സ്ഥിരമായി നിലകൊള്ളുകയാണ് ചെയ്യുന്നത്.ചില സിനിമകളിലും ഈ തടാകം മുഖം കാണിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയും മത്സരിച്ചഭിനയിച്ച ദില്‍സേയിലെ ഗാനരംഗത്തിലും ഷാരുഖിന്‍റെയും അനുഷ്കയുടെയും ചിത്രമായ ജസ് തക് ഹേ ജാനിലും ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളിൽ സ്വര്‍ഗ്ഗ തുല്യമായ ഒരിടത്തേയ്ക്ക് ഒരു വധുവിന്‍റെ വേഷത്തില്‍ കരീനാ കപൂര്‍ സ്കൂട്ടര്‍ ഓടിച്ചു വരുന്നുണ്ട്.അതും ഈ തടാകം തന്നെ.