paravur-cpm
ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് ഫെഡറേഷന്റെ (സി.ഐ.ടി യു) നേതൃത്വത്തിൽ പരവൂർ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ

പരവൂർ: വാണിജ്യ - വ്യാപാര മേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് ഫെഡറേഷന്റെ (സി.ഐ.ടി യു) നേതൃത്വത്തിൽ പരവൂർ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ. സഫറുള്ള ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീലാൽ, യാക്കൂബ്, വിനോദ്, ശ്രീലത അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.