lathicharge
പൊലീസും പ്രവർത്തകരും ഏറ്റgമുട്ടിയപ്പോൾ

ലാത്തിച്ചാർജിൽ ആറുപേർക്ക് പരിക്ക്

പത്തനാപുരം: പത്തനാപുരം താലൂക്ക് ആശുപത്രി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേശ്കുമാർ എം.എൽ.എയുടെ മഞ്ചള്ളൂരിലെ വീട്ടിലേക്ക് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ ആറ് പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. സാജുഖാൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ, എം. സാദത്ത് ഖാൻ, ഹുനൈസ് പി.എം.ബി സാഹിബ്, ആഷിക്ക് റോയി, ഷാഫി തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ പത്തനാപുരത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

രാവിലെ നെടുംമ്പറമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പത്തനാപുരം

പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചത്. സംഭവത്തിൽ അൻപതോളം കെഎസ് യു, യൂത്ത്‌കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പത്തനാപുരം സി.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.