ഓച്ചിറ: കെ.എസ്.ഇ.ബിയുടെ അനാസ്ഥയ്കും അവഗണന്ക്കും എതിരെ ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അയ്യാണിക്കൽ മജീദ് നടത്തിയ ഉപവാസസമരം സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ്മെൻ വയർ വലിക്കുന്നതിന് പഞ്ചായത്ത് പണം അടച്ചിട്ടും ജോലികൾ ആരംഭിക്കാത്തതിനെതിരെയും ബ്രിഡ്ജിംഗ് തകരാറുകൾ പരിഹരിക്കണമെന്നും മേമനയിലെ പ്രവർത്തനക്ഷമമല്ലാത്ത 11 കെ.വി ലൈൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ, വൈസ് പ്രസിഡന്റ് ശ്രീകല, ബി. സെവന്തികുമാരി, രജനി, കയ്യാലത്തറ ഹരിദാസ്, കെ.ബി. ഹരിലാൽ, കെ.വി. വിഷ്ണു ദേവ്, കെ.എം.കെ. സത്താർ, മെഹർഖാൻ, സതീഷ് പള്ളേമ്പിൽ, പി.ഡി. ശിവശങ്കരപിള്ള, സത്താർ പള്ളിമുക്ക്, കെ. ശോഭകുമാർ, ബി.എം. ഷാ, എച്ച്.എസ്. ജയ് ഹരി, റഷീദ് തുടങ്ങിയവർ സംസാരിച്ചു.