ഓച്ചിറ: ചേന്നല്ലൂർ ഫാഷൻ ഹോംസ് സി.ടി.എം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള 'ഒരു മരം ഒരു വരം' പദ്ധതിയുടെ ഭാഗമായി സൗജന്യ വൃക്ഷതൈ വിതരണം നടന്നു. സ്നേഹ സന്തോഷിന് വൃക്ഷതൈ നൽകി ആർ. രാമചന്ദ്രൻ എം.എ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ, ക്യാപ്ടൻ ഹംസ, മനു ജയപ്രകാശ്, നാസർ, സത്താർ ആശാന്റയ്യത്ത് തുടങ്ങിയവർ സംസാരിച്ചു.