anil-kapoor

ബോളിവുഡ് താരം സോനം കപൂറിന്റെ മുപ്പത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേരുകയാണ് അനില്‍ കപൂര്‍.

"മറ്റാരെയും പോലെയല്ലാത്ത മകള്‍ക്ക്, ആനന്ദിന്റെ അനുയോജ്യയായ പങ്കാളിയ്ക്ക്, സ്ക്രീനിലെ താരത്തിന്, മറ്റാര്‍ക്കും അനുകരിക്കാനാവാത്ത സ്റ്റൈല്‍ ഐക്കണിന്. അവളെന്റെ വിശ്വസ്തയാണ്, എന്റെ സന്തോഷം, അഭിമാനം, എനിക്കറിയാവുന്ന ഏറ്റവും ഉദാരമനസ്കയായവള്‍ (ഞാന്‍ ഭയപ്പെടുന്ന ഒരേയൊരു വ്യക്തി), ഇപ്പോള്‍ നല്ലൊരു ഷെഫ് കൂടിയായവള്‍. ജന്മദിനാശംസകള്‍ സോനം," അനില്‍ കപൂര്‍ കുറിക്കുന്നു.

sonam

മകള്‍ക്ക് ഒപ്പമുള്ള ഏറെ ചിത്രങ്ങളും അനില്‍ കപൂര്‍ പങ്കുവച്ചിട്ടുണ്ട്.അച്ഛന്റെ ആശംസയ്ക്ക് നന്ദി പറഞ്ഞ് സോനവും രം​ഗത്തെത്തിയിട്ടുണ്ട്. ഭർത്താവ് ആനന്ദ് അഹൂജയാണ് ഈ ജന്മദിനത്തിലെ തന്റെ അനു​ഗ്രഹമെന്നാണ് സോനം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.."ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവ്, എനിക്കെന്താണോ ആവശ്യം അതെല്ലാം നൽകുന്നയാൾ, എന്റെ ജന്മദിനത്തിലെ അനു​ഗ്രഹം ഇവനാണ്.. ആദ്യം കെട്ടിപ്പിടിച്ച അന്നു മുതൽ നിന്നെ ഞാൻ സ്നേഹിക്കുന്നു ആനന്ദ്.".സോനം കുറിക്കുന്നു.

വ്യവസായിയായ ആനന്ദ് അഹൂജയാണ് സോനത്തിന്റെ ഭര്‍ത്താവ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2018 മേയ് എട്ടിനായിരുന്നു സോനവും ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം. വിവാഹത്തിനു ശേഷവും സിനിമകളില്‍ സജീവമാണ് സോനം.

'ദ സോയ ഫാക്ടര്‍' ആണ് സോനത്തിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍ അഭിനയിച്ച ചിത്രത്തില്‍ സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിച്ചത്.