കൊല്ലം: ഉത്ര കൊലക്കേസ് അന്വേഷണത്തിനായി റൂറൽ അഡിഷണൽ എസ്.പി മധുസൂദനന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകൻ, കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ സി.ഐ അനൂപ് കൃഷ്ണ, ഗ്രേഡ് എസ്.ഐമാരായ അടൂർ പൊലീസ് സ്റ്റേഷനിലെ പി.എസ്. അനിൽകുമാർ, കുന്നിക്കോട് സ്റ്റേഷനിലെ രമേശ്കുമാർ, ജില്ലാ ക്രൈം ബ്രാഞ്ചിലെ പ്രവീൺകുമാർ, മനോജ്കുമാർ, വനിത സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീന, സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫീസർ മഹേഷ് മോഹൻ, ആന്റി നർക്കോട്ടിക് ടീമിലെ ഗ്രേഡ് എസ്.ഐമാരായ ശിവശങ്കരപ്പിള്ള, ശാസ്താംകോട്ട സ്റ്റേഷനിലെ അജയകുമാർ, പുത്തൂർ സ്റ്റേഷനിലെ രാധാകൃഷ്ണപിള്ള, കൊട്ടാരക്കര സ്റ്റേഷനിലെ ആഷിർ കോഹൂർ എന്നിവരാണ് സംഘത്തിലുള്ളത്. 90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.
''കേസന്വേഷണം വേഗത്തിലാക്കാനും പ്രൊഫഷണൽ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുമാണ് സ്പെഷ്യൽ ടീം രൂപീകരിച്ചത്.
-ഹരിശങ്കർ, റൂറൽ എസ്.പി