എഴുകോൺ: കേന്ദ്ര നയങ്ങൾക്കെതിരേ ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ വാണിജ്യ വ്യാപാര തൊഴിലാളികൾ ധർണ നടത്തി. നെടുവത്തൂർ ഏരിയായിലെ എഴുകോണിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. എം.പി. മനേക്ഷ അദ്ധ്യക്ഷത വഹിച്ചു. ചീരങ്കാവിൽ കെ. തമ്പാന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ജെ. രാമാനുജൻ ഉദ്ഘാടനം ചെയ്തു.
വെളിയത്ത് നടന്ന സമരം സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം ബി. സനൽകുമാർ ഉദ്ഘാടനം ചെയ്തു. എം.ബി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കരീപ്രയിൽ കുഴിമതിക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം ഷോപ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്. ഉദയകുമാർ അദ്ധ്യക്ഷ വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ യൂണിയൻ ഏരിയാ പ്രസിഡന്റ് ജി. ത്യാഗരാജൻ, സെക്രട്ടറി പി. അനീഷ്, ഭാരവാഹികളായ എം.പി. മഞ്ചുലാൽ, പ്രമോദ്, ആർ.എസ്. രതീഷ്‌കുമാർ, കരീപ്ര അജയകുമാർ, എസ്. സുജിത്ത്, ശ്രീജ, ബാബുരാജൻപിള്ള, ബിനു, ആർട്ടക്ക് അനി, കരീപ്ര സുരേഷ്, തുളസി മോഹനൻ, രാജു തുടങ്ങിയവർ സംസാരിച്ചു.