കൊല്ലം: ചവറ ബോയ്സ് എച്ച്.എസ്.എസിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി 6 ടിവികൾ വിതരണം ചെയ്തു. എ.ഡി.എൻ.ഒ അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സമാനതയില്ലാതെ പ്രവർത്തിച്ച ഡോ. നീതു ജലീൽ, ഡോ. പ്രീത നിക്കോളാസ്, ആരോഗ്യ പ്രവർത്തകൻ ഷാജി എന്നിവരെ ചടങ്ങിൽ ചവറ എസ്.ഐ സുകേഷ് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ജ്യോതികുമാർ, പ്രിൻസിപ്പൽ ജെ. ഷൈല, ഹെഡ്മിസ്ട്രസ് ശോഭ, സീനിയർ അസി. ശശി കന്നിക്കാവിൽ, സുരേഷ് തള്ളത്ത്, സ്റ്റാഫ് സെക്രട്ടറി സബിത, ഷിബു, എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസ്, കേഡറ്റുകൾ. പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസാണ് ടി.വികൾ സംഭാവനയായി നൽകിയത്.