snguru
പുനലൂർ ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രിൻസിപ്പൽ ഡോ.എ.സുഷമാദേവി വൃക്ഷത്തൈ നട്ട് ഹരിതാലയം പദ്ധതിക്ക് തുടക്കം കുറിക്കുന്നു

പുനലൂർ: കേരള സർവകലാശാലയുടെ ഹരിതാലയം പദ്ധതിക്ക് പുനലൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ തുടക്കമായി. കോളേജിലെ നാഷണൽ സർവീസ് സ്കീമിൻെറ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടാണ് പദ്ധതി ആരംഭിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.എ. സുഷമാദേവി ഉദ്ഘാടനം ചെയ്തു. മാവ്, പ്ലാവ്,ബദാം, പേര, മുരിങ്ങ തുടങ്ങി വൃക്ഷതൈകൾ അദ്ധ്യാപകരും വോളണ്ടിയേഴ്സും ചേർന്ന് നട്ടു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റി‌ഞ്ജു സജീവ്, സ്റ്റാഫ് സെക്രട്ടറി ദിവ്യ, അദ്ധ്യാപകരായ ആശാദേവി, ദിവ്യ, വോളണ്ടിയർ സെക്രട്ടറിമാരായ എസ്. അക്ഷയ്, ബാബു, എസ്. ഷിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.