കൊല്ലം: എൽ.ഡി.എഫ് സർക്കാർ മത്സ്യത്തൊഴിലാളികളെ കബിളിപ്പിക്കുകയാണെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടി കടപ്പുറത്ത് പ്രതിഷേധ ധർണ നടത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, എൻ. മരിയാൻ, എഡ്ഗർ സെബാസ്റ്റ്യൻ, ഡി. സുഭഗൻ, ഇ. യോഹന്നാൻ, ജെ. അലക്സാണ്ടർ, ജി. റുഡോൾഫ്, ജെ. സെബാസ്റ്റിൻ, അഗസ്റ്റിൻ ലോറൻസ്, ബൈജു ഫ്രാൻസിസ്, ജോയി മയ്യനാട്, ബൈജു തോമസ്, ബാബുമോൻ, ജെ. റോബർട്ട് തുടങ്ങിയവർ സംസാരിച്ചു.