pooaj-kit
കേരള ക്ഷേത്ര സംരക്ഷണ സമിതി വെളിയം ശാഖാസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രഭദ്രതാ പദ്ധതിയുടെ ഭാഗമായി അഞ്ചുമൂർത്തി ക്ഷേത്രം സെക്രട്ടറി സി.വി. ശശി ചാവരുകാവ് ക്ഷേത്രം സെക്രട്ടറി രവിക്ക് പൂജാകിറ്റ് സമർപ്പിക്കുന്നു

ഓടനാവട്ടം: കേരള ക്ഷേത്ര സംരക്ഷണസമിതി വെളിയം ശാഖാ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഭദ്രതാ പദ്ധതി പ്രകാരം പത്ത് ക്ഷേത്രങ്ങളിൽ പൂജാകിറ്റ് സമർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് .വെളിയം ബി.ജി. അജിത് ഉദ്ഘാടനം ചെയ്തു. സംരക്ഷണസമിതി ഓയൂർ മേഖലാ പ്രസിഡന്റ് ജി.മാധവ് അനുസ്മരണം നടത്തി. അഞ്ചുമൂർത്തീക്ഷേത്രം സെക്രട്ടറി സി.വി. ശശി ചാവരുകാവ് ക്ഷേത്രം സെക്രട്ടറി രവിക്ക് ആദ്യപൂജാകിറ്റ് സമർപ്പിച്ചു. ശാന്തകുമാരി, ഉഷേന്ദ്രൻ, ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.