കരുനാഗപ്പള്ളി: യു.ഡി.എഫ് കൗൺസിലർമാർ കരുനാഗപ്പള്ളി നഗരസഭയ്ക്ക് മുന്നിൽ കൂട്ടധർണ സംഘടിപ്പിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമാക്കുക, ഗ്യാസ് ക്രിമെറ്റോറിയത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു ഉദ്ഘാടനം ചെയ്തു. കൗൺസിലർ എസ്. ശക്തികുമാർ അദ്ധ്യക്ഷത വഹിച്ചു. പി. തമ്പാൻ, ബി. മോഹൻദാസ്, സി. ഗോപിനാഥപ്പണിക്കർ, ജി. സാബു, ബേബി ജസ്ന, ശോഭാ ജഗദപ്പൻ, സുനിതാ സലിംകുമാർ, മുനമ്പത്ത് ഗഫൂർ, പ്രീതി രമേശ്, ദീപ്തി, ബി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.