കരുനാഗപ്പള്ളി: പള്ളിക്കലാറിന് കുറുകെ അശാസ്ത്രീയമായി നിർമ്മിച്ച തടയണ പൊളിച്ചുമാറ്റിയില്ലെൽ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. തടയണ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ തൊടിയൂർ രാമചന്ദ്രന്റെ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ആർ. മഹേഷ്, പഴകുളം മധു, കെ.ജി. രവി, ചിറ്റുമൂല നാസർ, ആർ. രാജശേഖരൻ, മുനമ്പത്ത് വഹാബ്, ടി. തങ്കച്ചൻ, കെ. രാജശേഖരൻ, ലീലാകൃഷ്ണൻ, കെ.കെ. സുനിൽകുമാർ, നീലികുളം സദാനന്ദൻ, എൽ.കെ. ശ്രീദേവി, എം.എ. സലാം, സത്താർ, കെ.എസ്. പുരം സുധീർ, തൊടിയൂർ താഹ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. എം.എസ്. ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു.