mask

കൊല്ലം: പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെ സഞ്ചരിച്ച 254 പേർക്കെതിരെ ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തവരെ പിടികൂടാൻ നിയോഗിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി 145 കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘനങ്ങൾക്കും അനാവശ്യ യാത്രകൾക്കും ഉപയോഗിച്ച 65 വാഹനങ്ങൾ പിടിച്ചെടുത്തു. 37 പേരെ അറസ്റ്റ് ചെയ്തു.

കൊല്ലം റൂറൽ, സിറ്റി

രജിസ്റ്റർ ചെയ്ത കേസുകൾ: 38, 107

അറസ്റ്റിലായവർ: 37

പിടിച്ചെടുത്ത വാഹനങ്ങൾ: 33, 32

മാസ്ക് ധരിക്കാത്തതിന് നടപടി: 88, 166