കൊല്ലം: ഒരു വയസുള്ള ആൺകുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലത്തുകാരുടെ എണ്ണം 93 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നുപേർ വിദേശത്ത് നിന്നും രണ്ടുപേർ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
1. നെജീരിയയിൽ നിന്ന് മേയ് 31ന് മാതാപിതാക്കളോടൊപ്പം മടങ്ങിയെത്തിയ പുനലൂർ പിറവന്തൂർ സ്വദേശിയായ ഒരു വയസുകാരൻ
2. മുംബൈയിൽ നിന്ന് മേയ് 22ന് മടങ്ങിയെത്തിയ പാണയം കരവാളൂർ സ്വദേശിനിയായ സ്ത്രീ (52),
3. മേയ് 31ന് റിയാദിൽ നിന്നെത്തിയ പുനലൂർ വിളക്കുടി സ്വദേശിയായ യുവാവ് (31)
4. ദുബായിൽ നിന്ന് ചെന്നൈയിലെത്തി അവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം കഴിഞ്ഞദിവസം മടങ്ങിയെത്തിയ ക്ലാപ്പന സ്വദേശിയായ 51 കാരൻ
5. മേയ് 29ന് ഡൽഹിയിൽ നിന്ന് കുടുംബത്തോടൊപ്പമെത്തിയ തൊടിയൂർ സ്വദേശിനിയായ യുവതി (31)
രോഗമുക്തരായവർ
1. മേയ് 21ന് രോഗം സ്ഥിരീകരിച്ച കൊല്ലം തിരുമുല്ലാവാരം സ്വദേശിയായ 63 കാരൻ
2. ജൂൺ ഒന്നിന് രോഗം സ്ഥിരീകരിച്ച ഇട്ടിവ മഞ്ഞപ്പാറ സ്വദേശിനിയായ 39 വയസുള്ള യുവതി