ഓയൂർ: വാട്സ് ആപ്പ് പഠന ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത അദ്ധ്യാപൻ അറസ്റ്റിൽ.ചുങ്കത്തറ വെളിനല്ലൂർ ഇ.ഇ.ടി യു.പി സ്കൂളിലെ അദ്ധ്യാപൻ മരുതമൺപള്ളി പ്ളാവിള പുത്തൻ വീട്ടിൽ മനോജ്.കെ മാത്യുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. അഞ്ചാം ക്ലാസിലെ വാട്സ് ആപ്പ് ഗ്രൂപ്പിലെ കുട്ടികൾ വീട്ടിൽ രക്ഷാകർത്താക്കൾക്കൊപ്പം ക്ലാസിൽ പങ്കെടുക്കുന്നതിനിടെയാണ് അശ്ലീല വീഡിയോ എത്തിയത്. രക്ഷിതാക്കൾ ഉടൻ പ്രഥമാദ്ധ്യാപികയെ വിവരം അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും മറ്റൊരു ഗ്രൂപ്പിലൂടെ രക്ഷകർത്താക്കളോടും വിദ്യാർത്ഥികളോടും ക്ഷമാപണം നടത്തുകയും ചെയ്തു.
പ്രഥമാദ്ധ്യാപിക അദ്ധ്യാപകനെ വിളിച്ച് വിശദീകരണം തേടി. പി.ടി.എ യോഗം ചേർന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്നാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. മറ്റൊരാൾ കോൾ ചെയ്യാൻ ഫോൺ വാങ്ങിയപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാകാമെന്നും, ബോധപൂർവമല്ലെന്നും അദ്ധ്യാപകൻ അറിയിച്ചതായി സ്കൂൾ അധിതൃതർ പറഞ്ഞു.
''പോക്സോ, എെ.ടി വകുപ്പുകൾ ചുമത്തിയാണ് കേസും അറസ്റ്റും. തുടരന്വേഷണത്തിന് ശേഷം മറ്റ് വകുപ്പുകൾ ചേർക്കും''.
-വിനോദ് ചന്ദ്രൻ
സി.എെ ,പൂയപ്പള്ളി