വടക്കേവിള: കൂനമ്പായിക്കുളം ദേവീവിലാസം സ്‌കൂളിൽ പഠിക്കുന്ന പുന്തലത്താഴം 12 മുറി കോളനിയിലെ (ദേവീ കൃപ ഹൗസിംഗ് കോളനി ) നിർദ്ധനരായ അഞ്ച് വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി വടക്കേവിള സർവീസ് സഹകരണ ബാങ്ക്. പ്രസിഡന്റ് എ. അജിത് കുമാറിന്റെ നേതൃത്വത്തിൽ ഓരോ കുട്ടികളുടെയും ഭവനങ്ങളിലെത്തി വിക്‌ടേഴ്‌സ് ചാനൽ സംപ്രേഷണം ലഭ്യമാക്കുവാൻ ടിവി കൈമാറി.
ബാങ്ക് സെക്രട്ടറി എസ്. ലീന ബോർഡ് അംഗങ്ങളായ കെ. രാജേന്ദ്രൻ, ബി.എസ്. മണിലാൽ, ജീവനക്കാരുടെ പ്രതിനിധി എസ്. ചന്ദ്രബോസ് ദേവീവിലാസം സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.കെ. പ്രീത അദ്ധ്യാപികമാരായ ഷംല, ഇന്ദു, പി.ടി.എ പ്രസിഡന്റ് പ്രസാദ് എന്നിവർ പങ്കെടുത്തു.