പരീക്ഷയ്ക്ക് പഠിക്കുക എന്ന കാര്യം മിക്ക കുട്ടികൾക്കും വലിയ പ്രയാസമുള്ള ഒരു കാര്യമാണ്. ആ സമയത്താണ് പരീക്ഷ എന്ന സമ്പ്രദായം കണ്ടുപിടിച്ച വ്യക്തിയെ കയ്യിൽ കിട്ടിയാൽ ശരിയാക്കിയേനേ എന്നുവരെ പലരും ചിന്തിച്ചുപോകുന്നത്. പക്ഷെ പരീക്ഷ എന്നത് ലോകത്തെല്ലായിടത്തുമുള്ള ഒരു സംവിധാനമാണ്. അപ്പോൾ പിന്നെ പഠിച്ചല്ലേ പറ്റൂ.
പരീക്ഷയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരൺ ആണ് ചൈനയിലെ ഗ്വിഷോ സ്കൂളിലെ അദ്ധ്യാപകൻ ചിത്രീകരിച്ചതെന്ന് പറയുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പരീക്ഷ തുടങ്ങുന്നതിന് മുൻപായി ഒരു അവസാനവട്ട പഠനത്തിൽ ബാക്കി എല്ലാ കുട്ടികളും തിരക്കുകൂട്ടുമ്പോൾ ഒരു കുട്ടി മാത്രം പുസ്തകം വായിക്കുന്നതിനുപകരം, അതിൽ നിന്ന് അറിവ് പുറത്തെടുത്ത് തന്റെ തതലയിൽ സംഭരിക്കാനുള്ള വിചിത്ര ശ്രമം നടത്തുന്നു. തന്റെ കൈകൾ ഉപയോഗിച്ച് പുസ്തകത്തിലെ അറിവുകൾ തന്റെ തലയിൽ ആവാഹിക്കാനാണ് കുട്ടി ശ്രമിക്കുന്നത്. 15 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. പഠിക്കാൻ പൊതുവെ മടിയുള്ള കുട്ടികൾ പല മാർഗങ്ങളും എളുപ്പത്തിനായി കണ്ടെത്താറുണ്ട്. അങ്ങനെയൊരു കണ്ടുപിടിത്തമാണ് ചൈനയിൽ നിന്നുള്ള ഈ കുട്ടിയും കണ്ടെത്തിയത്. വീഡിയോയ്ക്ക് താഴെ രസകരമായ ഒരുപാട് കമന്റുകളാണ് നിറയുന്നത്.
Exam time ‘Final Round’ Preparation.
— Awanish Sharan (@AwanishSharan) June 8, 2020
Can anyone relate to this? 😅😂 @arunbothra pic.twitter.com/SuGSBYrKzF