മത്സരങ്ങൾക്കിടെ വാതുവയ്പ്പ് നടത്തുന്നതിന് ആളുകൾ അറസ്റ്റിലാകുന്നത് കേട്ടിട്ടുണ്ട്. എന്നാൽ വാതുവയ്പ്പിൽ പങ്കാളിയായതിന് കഴുത അറസ്റ്റിലായത് കേട്ടിട്ടുണ്ടോ? പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ ഖാനിൽ ചൂതാട്ടക്കുറ്റം ചുമത്തി കഴുതയെയും എട്ടുപേരെയും അറസ്റ്റ് ചെയ്തു.
ചൂതാട്ട പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നടത്തിയ റെയ്ഡിന് പിന്നാലെയാണ് പൊലീസ് സംഘം കഴുതയ്‌ക്കൊപ്പം എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസുകാർ കഴുതയെ തടഞ്ഞുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. കഴുതകളുടെ ഓട്ടപന്തയത്തിലാണ് ഇവര്‍ പങ്കെടുത്തത്.
കഴുതയെ തടഞ്ഞുവച്ചിരിക്കുന്നതായി റഹിം യാർ ഖാനിലെ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സ്ഥിരീകരിച്ചു. ചൂതാട്ട കേസിൽ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിൽ പ്രതികളുടെ വിവരങ്ങള്‍ക്കൊപ്പം കഴുതയെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.ചൂതാട്ടക്കാർ അറസ്റ്റിലായ സ്ഥലത്ത് നിന്ന് 1,20,000 രൂപയും പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അറസ്റ്റിലായവർക്ക് പിഴയോട് കൂടി ജയിൽ ശിക്ഷ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞത്.
എന്നാല്‍, കഴുതയ്ക്കുള്ള ശിക്ഷാവിധി അനിശ്ചിതമായി തുടരും. പാകിസ്ഥാനിൽ 500 രൂപ വരെ പിഴയും ഒരു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ചൂതാട്ടം.അതേസമയം സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. രസകരമായ മറുപടിയാണ് പലരും നൽകിയിരിക്കുന്നത്. എഫ്ഐആറിൽ പേര് ഉൾപ്പെട്ടിരിക്കുന്നതു കൊണ്ട് കഴുതയ്ക്കും ജയിലിൽ കഴിയേണ്ടി വരുമെന്നാണ് വിവരം.
Donkey arrested for participating in a gambling racing in Rahim Yar Khan. Eight humans also rounded up, Rs 120,000 recovered. https://t.co/RIULiecduw pic.twitter.com/1FipntTR60
— Naila Inayat नायला इनायत (@nailainayat) June 7, 2020