എഴുകോൺ: എഴുകോൺ കൃഷി ഭവന്റെ കാർഷിക കർമ്മ സേന 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കർമ്മ സേനാ അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുകയുടെ ചെക്ക് എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ പി.ഐഷാപോറ്റി എം.എൽ.എയ്‌ക്ക് കൈമാറി. കൊട്ടാരക്കര ബ്ലോക്ക് കാർഷിക അസിസ്റ്റന്റ് ഡയറക്ടർ മോഹനൻ ശങ്കർ, എഴുകോൺ അസി. കൃഷി ഓഫീസർ ഷീജ ഗോപൻ, ജാഫർഖാൻ, കർമ്മസേന പ്രസിഡന്റ് ദിവാകരൻ പിള്ള, സെക്രട്ടറി സഞ്ജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.