pic

കൊല്ലം: നഴ്സറി വിദ്യാർത്ഥിനിയുടെ കഴുത്തിൽ തെരുവുനായ കടിച്ച് ഗുരുതര പരിക്ക്. കൊട്ടാരക്കര മൈലം ചാത്തൻകോട് താഴതിൽ സാജൻ - അഖില ദമ്പതികളുടെ മകൾക്കാണ് കടിയേറ്റത്. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്നതാണ് കുട്ടി. ഈ സമയം പറമ്പിൽ കെട്ടിയിരുന്ന ആടിനെ തെരുവ് നായ ആക്രമിക്കുന്നത് കണ്ടു. അടുത്തേക്ക് ഓടിയെത്തിയപ്പോൾ നായ കുട്ടിയുടെ നേർക്ക് തിരിയുകയും തള്ളിയിട്ട് കഴുത്തിൽ കടിക്കുകയുമായിരുന്നു.നിലവിളികേട്ട് അമ്മൂമ്മ ഓടിയെത്തിയതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.