കൊല്ലം: ശൂരനാട് പ്രതിഭാ ജംഗ്ഷനിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. പ്രതി അറസ്റ്റിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഉഷസ് വീട്ടിൽ വിശാഖിനെ (26) ആണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അരുൺ ഭവനിൽ അരുണിനെയാണ്(25) ആക്രമിച്ചത്. അരുണിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
ഒളിവിൽ പോയ പ്രതിയെ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. വിശാഖ് മുമ്പ് ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ട് നടപടി നേരിട്ടുള്ളയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശൂരനാട് സി.ഐ ഫിറോസ്, എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.