road1
തകർന്ന പുത്തൻചന്ത-മണപ്പുഴ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു

പന്മന: വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. പന്മന പഞ്ചായത്ത് 13-ാം വാർഡിലെ പുത്തൻചന്ത-മണപ്പുഴ റോഡാണ് കൂറ്റൻകുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് അപകടക്കെണിയാകുന്നത്. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കാൽനട യാത്രപോലും ദുസഹമായ അവസ്ഥയിലായ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. ഇതോടെയാണ് വ്യത്യസ്ഥമായ പ്രതിഷേധവുമായി ഇവർ സംഘടിച്ചത്. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.