കൊല്ലം: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു. മൺറോത്തുരുത്ത് പൂപ്പാണിയിൽ കെ. വേലപ്പനാണ് (52) മരിച്ചത്.
പനി ലക്ഷണങ്ങളെ തുടർന്ന് മൂന്ന് ദിവസം മുൻപ് കുണ്ടറയിലെ ആശുപത്രിയിൽ ചികിത്സ തേടി. വീണ്ടും പനി കടുത്തതോടെ ചൊവ്വാഴ്ച രാത്രി പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. പക്ഷെ ഇന്നലെ പുലർച്ചെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സിന്ധു. മകൾ: എസ്. ആര്യ.