ncp
എൻ.സി.പിയുടെ 22-ാമത് സ്ഥാപക ദിനാഘോഷം സൂചിപ്പിച്ച് സംസ്ഥാന സമിതി അംഗം എസ്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ 22 തിരിനാളങ്ങൾ തെളിയിക്കുന്നു

കൊല്ലം: എൻ.സി.പി യുടെ 22-ാമത് സ്ഥാപക ദിനാഘോഷം കൊറോണ ജാഗ്രതാ ദിനമായും പ്രകൃതി സൗഹാർദ്ദ ദിനമായും ആചരിച്ചു. പാർട്ടിയുടെ 22-ാമത് വാർഷികദിനം സൂചിപ്പിച്ച് സംസ്ഥാന സമിതി അംഗം എസ്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ 22 തിരിനാളങ്ങൾ തെളിച്ചാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

സംസ്ഥാന നിർവാഹക സമിതി അംഗം താമരക്കുളം സലിം യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി. പദ്മാകരൻ മുഖ്യപ്രഭാഷണം നടത്തി. ജെയിംസ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കബീർഷാ, ഇരവിപുരം രാജൻ എന്നിവർ സംസാരിച്ചു.