കൊല്ലം: 70 കോടിയുടെ ശിവഗിരി തീർഥാടന സർക്യൂട്ട് പദ്ധതി റദ്ധാക്കിയ കേന്ദ്ര സർക്കാരിന്റെയും ഈ വിഷയത്തിൽ നിസംഗത പാലിക്കുന്ന സംസ്ഥാന സർക്കാരിന്റെയും നിലപാടുകൾക്ക് എതിരെ കെ.പി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലയിലെ വിവിധയിടങ്ങളിൽ കണ്ണാടി സമരം സംഘടിപ്പിച്ചു.
വടക്കേവിള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം കെ.പി.സി.സി ഉപാദ്ധ്യക്ഷൻ മോഹൻ ശങ്കർ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി, സംസ്ഥാന സെക്രട്ടറി അജിത് ബേബി, അഡ്വ. ശുഭദേവൻ, സുമ സുനിൽകുമാർ, രാജ്മോഹൻ, ജയപ്രകാശ്, സന്തോഷ് എന്നിവർ സംസാരിച്ചു.
കുണ്ടറ പോസ്റ്റാഫീസിന് മുന്നിൽ നടന്ന സമരം മിൽമ ചെയർമാൻ കല്ലട രമേശ് ഉദ്‌ഘാടനം ചെയ്തു. നെപ്പോളിയൻ അദ്ധ്യക്ഷത വഹിച്ചു. നജീം പുത്തൻകട, അബ്ദുൽ റഷീദ്, ഷുക്കൂർ, പ്രസന്നൻ, അനിൽകുമാർ, നൗഫൽ, ശ്രീനിവാസൻ, മനു, രാജു, ഷാൻ, ജോർജ് കുട്ടി, സുവർണ, ബിന്ദു, ജയരാജ്, മേരി സ്റ്റെല്ല എന്നിവർ സംസാരിച്ചു.
തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട് പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം അഡ്വ. ധർമ്മരാജൻ ഉദ്‌ഘാടനം ചെയ്തു. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ദമീം മുട്ടയ്ക്കാവ്, പേരൂർ എസ്. സുദേവൻ, ഉമാദേവി, ലളിത എന്നിവർ സംസാരിച്ചു.
ചാത്തന്നൂർ പോസ്റ്റാഫീസിന് മുന്നിൽ നടന്ന സമരം നെടുങ്ങോലം രഘു ഉദ്‌ഘാടനം ചെയ്തു. ജി. വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. സുന്ദരേശൻ പിള്ള, സി.ആർ. മഹേഷ്, സുഭാഷ് പുളിക്കൽ, സുനിൽകുമാർ, പ്രകാശ്, റംല ബഷീർ, റഫീഖ്, മഹേശ്വരൻ, പരവൂർ മോഹനൻ, ജോൺ എബ്രഹാം, വിജയലക്ഷ്മി, വരദരാജൻ നായർ എന്നിവർ സംസാരിച്ചു.
കൊല്ലം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം എ.കെ. ഹഫീസ് ഉദ്‌ഘാടനം ചെയ്തു. പ്രകാശ് ബോബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്. ഷേണാജി , കായിക്കര നവാബ്, പ്രകാശ് വെള്ളാപ്പള്ളി, ഓലയിൽ ചന്ദ്രൻ, സുമാ സുനിൽകുമാർ, മുളയ്ക്കൽ രാജീവ്, സ്റ്റാന്റലി നൊബെർട്ട്, രാജു ആൻസലിൻ, രജിത്ത് എന്നിവർ സംസാരിച്ചു.
മാടൻനട പോസ്റ്റാഫീസിന് മുന്നിൽ നടന്ന സമരം കെ.ബി. ഷഹാൽ ഉദ്‌ഘാടനം ചെയ്തു. ബൈജു ആലുംമൂട് അദ്ധ്യക്ഷത വഹിച്ചു. പി.വി. അശോക് കുമാർ, കൊട്ടിയം കണ്ണൻ, അൻഷാദ് കൂട്ടിക്കട, ബൈജു ദേവരാജൻ, അജു ആന്റണി തെക്കുംഭാഗം എന്നിവർ സംസാരിച്ചു.
അഞ്ചാലുംമൂട് പോസ്റ്റാഫീസിന് മുന്നിൽ നടന്ന സമരം കോയിവിള രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കണ്ടച്ചിറ യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. മുരളീധരൻ, കണ്ടച്ചിറ നെബിൻ നെൽസൺ, കരുവാ റഫീഖ്, വിധു , ആന്റണി എന്നിവർ സംസാരിച്ചു.