al
എ.ഐ.വൈ.എഫ് പുത്തൂർ മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കാൻ ചിറ്റയം ഗോപകുമാർ എം.എൽ.എ ഏറ്റുവാങ്ങുന്നു

പുത്തൂർ: എ.ഐ.വൈ.എഫ് പുത്തൂർ മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പുത്തൂരിൽ നടന്ന ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ തുക ഏറ്റുവാങ്ങി. 40,750 രൂപയാണ് കൈമാറിയത്. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ. മന്മഥൻനായർ, മേഖലാ സെക്രട്ടറി അജേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രതീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ആർ. രമണൻ, ചന്ദ്രൻ പുത്തൂർ, ഷൈജു പുത്തൂർ, സുനിൽ ചെറുപൊയ്ക എന്നിവർ പങ്കെടുത്തു.