neelikulam
കുലശേഖരപുരം 18ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കുലശേഖരപുരം 18-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭഷ്യധാന്യക്കിറ്റ് വിതരണം ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് മോളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എൻ. രാജു, കെ.എസ് പുരം സുധീർ, കളീയ്ക്കൽ ശ്രീകുമാരി, ബ്ലോക്ക് സെക്രട്ടറി കൃഷ്ണപിള്ള, മണ്ഡലം വൈസ് പ്രസിഡന്റുമാരായ നെബുകുമാർ വള്ളിക്കാവ്, ജയകുമാർ, മണ്ഡലം സെക്രട്ടറി ശ്രീജിത്ത്, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജലജാ രവീന്ദ്രൻ, കർഷക കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ രതീഷ് വയൽവാരം, നിസാം, സിദ്ധിക്ക്, കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.