കുന്നത്തൂർ: ശാസ്താംകോട്ട സബ് ട്രഷറി കെട്ടിട നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ട്രഷറിക്ക് മുന്നിൽ നടന്ന ധർണ ജില്ലാ ജനറൽ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡി. വിശ്വനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻ. സോമൻ പിള്ള, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അർത്തിയിൽ അൻസാരി, സംസ്ഥാന കമ്മിറ്റി അംഗം ഗോപാലകൃഷ്ണപ്പിള്ള, ഡി. ബാബുരാജൻ, രാഘവൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ട്രഷറർ ജോൺ മത്തായി സ്വാഗതവും നാസർ ഷാ നന്ദിയും പറഞ്ഞു.സംസ്ഥാന ട്രഷറി ഒാഫീസറെ നേരിൽക്കണ്ട് നിവേദനം നൽകാനും തീരുമാനിച്ചു.