tree
വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റിയും, വനം വകുപ്പും ചേർന്ന് ബൈപാസിന്റെ വശങ്ങളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതി അയത്തിൽ ബൈപാസിലെ പെട്രോൾ പമ്പ് ജംഗ്ഷനിൽ മേയർ ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി കേരളാ വനംവകുപ്പുമായി സഹകരിച്ച് കൊല്ലം ബൈപാസിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ റോഡരികിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. മേവറം മുതൽ അയത്തിൽ വരെ പന്ത്രണ്ട് ഇടങ്ങളിലാണ് തൈകൾ വച്ചുപിടിപ്പിക്കുന്നത്. തൈകളുടെ പരിപാലനവും ഫൈൻ ആർട്സ് സൊസൈറ്റി നടത്തും.

അയത്തിൽ ബൈപാസ് പെട്രോൾ പമ്പ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൃക്ഷത്തൈ നട്ടുകൊണ്ട് മേയർ ഹണി ബഞ്ചമിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡന്റ് ഫാഷൻ പി.കെ. സുധാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു, കോർപ്പറേഷൻ കൗൺസിലർ എസ്.ആർ. ബിന്ദു, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബാബുരാജ പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ മനോജ്, ജനീവ്, ഫാസ് ഭാരവാഹികളായ രമേശ് ബാബു, നാസിമുദ്ദീൻ, രഘുനാഥൻ, ശിവരാജൻ, എൻ. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.