കരുനാഗപ്പള്ളി: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെ ബി.എം.എസ് കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ഐ.ആർ.ഇ ഫാക്ടറിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർണ ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ബി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഭാരവാഹികളായ അശോകൻ, താമരാക്ഷൻ എന്നിവർ സംസാരിച്ചു.