കുന്നത്തൂർ: മൈനാഗപ്പള്ളി പബ്ലിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠനം ഇന്ന് രാവിലെ 9 മുതൽ ആരംഭിക്കും. ലൈബ്രറിയുടെ ആജീവനാന്ത മെമ്പർമാരായ എൻ. സുകുമാരൻ, ഗോപിദാസ് , തോമസ് മാത്യു എന്നിവർ ചേർന്നാണ് പഠനത്തിനാവശ്യമായ ടെലിവിഷൻ സംഭാവന നൽകിയത്. ഡിഷും അനുബന്ധ സാമഗ്രികളും കടപ്പ ഗവ. എൽ.വി ഹൈസ്കൂളിലെ ജീവനക്കാരാണ് ഏർപ്പാടാക്കിയത്. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ആർ. കമൽദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അർഷാദ്, മോഹനൻ പിള്ള,റാണിമോൾ,വിനീത് എന്നിവർ പങ്കെടുത്തു.