കൊട്ടാരക്കര : ശിവഗിരി ടൂറിസം പദ്ധതി അട്ടിമറിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കണ്ണാടി സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജയപ്രകാശ് നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷിജു പടിഞ്ഞാറ്റിൻകര അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാവ് വി. ഫിലിപ്പ്, സംഘടന ഭാരവാഹികളായ പ്രേംകുമാർ മൈലം, എസ്.എ. കരിം, എ.യശോധരൻ, അനന്ദകുമാർ പെരുംകുളം, പുഷ്പാകരൻ, ഷാനു കൊട്ടാരക്കര എന്നിവർ സംസാരിച്ചു.