കൊല്ലം: എസ്.എൻ.ഡി.പി യോഗം അഞ്ചാലുംമൂട് 708-ാം നമ്പർ ശാഖയിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയ ഓൺലൈൻ ക്ലാസുകൾക്കുള്ള സൗകര്യം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ക്ളാസിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള നോട്ട് ബുക്ക് വിതരണവും ചടങ്ങിൽ നടന്നു.
ശാഖാ പ്രസിഡന്റ് രവിയുടെ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, കൗൺസിലർമാരായ എസ്. അനിൽകുമാർ, ഹനീഷ് കുമാർ, വനിതാസംഘം കമ്മിറ്റി മെമ്പർ ലളിത ദേവരാജൻ, ശാഖാ വനിതാസംഘം സെക്രട്ടറി ശോഭനാ ശിവശങ്കരൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി അനീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് മനോജ് നന്ദിയും പറഞ്ഞു.