pallikal-1

പള്ളിക്കൽ: സുഭിക്ഷ കേരളം പദ്ധതി മൈലം പഞ്ചായത്തുതല ഉദ്ഘാടനം പള്ളിക്കൽ ചെരാടൂർ ഏലയിൽ പി. ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് തരിശുകിടന്ന ഏലായിൽ കൃഷിയിറക്കുന്നത്.

പഞ്ചായത്തിലെ എല്ലാ തരിശുഭൂമികളിലും കൃഷി ആരംഭിക്കുമെന്ന് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജ മുരളീധരൻ പറഞ്ഞു. വാർഡ് മെമ്പർ കെ.വി. സന്തോഷ്‌ ബാബു സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ ചിത്ര, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉഷാകുമാരി, സെക്രട്ടറി ശിവകുമാർ, അജയകുമാർ ജി. നായർ, കൃഷ്ണൻകുട്ടി, ബേബി എന്നിവർ സന്നിഹിതരായിരുന്നു.