ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന സ്മാരകം? എന്ന ചോദ്യത്തിന് ഈഫൽ ഗോപുരം എന്നാണ് ഉത്തരം. ലോകം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് പോയപ്പോള്‍ ഈഫല്‍ ടവറും അടച്ചിട്ടു. ലോകത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരുന്നു. എന്നാൽ 25ന് ഈഫല്‍ ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് ഈഫല്‍ ടവര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ അടച്ചിടുന്നത്.
ഈഫല്‍ ഗോപുരം സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും ഫെയ്‌സ് ഷീല്‍ഡുകളും ധരിച്ചിരിക്കണമെന്ന് നിര്‍ദേശമുണ്ട്. സാമൂഹിക അകലം പാലിച്ചു വേണം സന്ദര്‍ശനം നടത്താന്‍. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഈഫല്‍ ഗോപുരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ സന്ദര്‍ശകരെ പടി കയറി മാത്രമെ മുകളിലേക്ക് പോകാന്‍ അനുവദിക്കുകയുള്ളൂ.
എലിവേറ്റര്‍ വഴി കയറാന്‍ പാടില്ല. കൊവിഡ് 19 പകരുന്നസാഹചര്യത്തില്‍ ആള്‍ക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ ഏറ്റവും മുകളിലത്തെ നില അടഞ്ഞു തന്നെ കിടക്കും. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്ത് തറയില്‍ അടയാളങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ ഓരോ സഞ്ചാരികളും അനുസരിക്കാനാണത്.