pune

കൊവിഡ് പ്രതിസന്ധിയെതുടർന്ന് രാജ്യത്ത് സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. എന്നാൽ, മിക്ക സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഓൺലൈൻ ക്ലാസുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റുമായി. ഇപ്പോൾ ഇതാ, പുനെയിൽ നിന്നുള്ള ഒരു അദ്ധ്യാപിക മൗമിതയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കാരണമറിയേണ്ടേ?

ഓൺലൈനായി കുട്ടികൾക്ക് ക്ലാസ് എടുക്കണം. എന്നാൽ, മൗമിതയുടെ കൈവശം ട്രൈപോഡ് ഇല്ല. ക്ലാസ് എടുക്കുകയും വേണം. അവസാനം , മൗമിത കണ്ടെത്തിയ സൂത്രമാണ് കൗതുകമായത്. ഒരു ഹാംഗർ, നീളമുള്ള തുണികഷണങ്ങൾ, ഒരു കസേര ഇത്രയും കൊണ്ട് ഒരു താൽക്കാലിക ട്രൈപോഡ് ഉണ്ടാക്കി. അതിൽ ഫോൺ വച്ച് കെട്ടി ഒറ്റനോട്ടത്തിൽ ഫോൺ ഒരു തൊട്ടിലിൽ ഇരിക്കുകയാണെന്ന് തോന്നും.

മൗമിത ടീച്ചർ തന്നെയാണ് തന്റെ ലിങ്ക്ഡ് ഇൻ അക്കൗണ്ടിൽ ഈ ചിത്രം ഷെയർ ചെയ്തത്. തുടർന്ന്, അത് മറ്റൊരാൾ ട്വിറ്ററിൽ ഷെയർ ചെയ്യുകയായിരുന്നു. ഇതോടെ, ചിത്രം, അദ്ധ്യാപികയ്ക്ക് ആദരവും ആശംസകളുമായി ലോകം തന്നെയെത്തി. ഈ അദ്ധ്യാപികയുടെ ആത്മാർത്ഥതയ്ക്ക് മുമ്പിൽ നമിച്ചുപോകുന്നെന്നാണ് ഏവരും പറയുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുധ രാമനും സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ ചിത്രം പങ്കുവെച്ചു. 'ഒരുപാട് ഊർജ്ജവും പ്രതീക്ഷയും നൽകുന്ന ചിത്രം. ഈ രസതന്ത്ര അദ്ധ്യാപികയുടെ ആത്മാർത്ഥത ചിത്രത്തിൽ വ്യക്തം' - സുധ രാമൻ കുറിച്ചു.'ട്രൈപോഡ് ഒന്നും കിട്ടാത്തതു കൊണ്ട് വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസ് എടുക്കുന്നതിനു വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ താൽക്കാലിക ഇന്ത്യൻ ട്രൈപോഡ്' - എന്ന് പറഞ്ഞുകൊണ്ടാണ് മൗമിത ചിത്രം ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ചത്.

There is so much of positivity and hope in this picture. Click on the pic - to see the commitment of this chemistry teacher. Pic via @PishuMon pic.twitter.com/gCwbVcLmmT

— Sudha Ramen IFS 🇮🇳 (@SudhaRamenIFS) June 9, 2020