ഇന്നലെ പ്രിയങ്ക ചോപ്രയുടെ അച്ഛന്‍ അശോക് ചോപ്രയുടെ ഓര്‍മദിനമായിരുന്നു. ഇന്‍സ്റ്റഗ്രാമിൽ അച്ഛന്റെ പഴയ കാല ചിത്രവും താരം പങ്കുവച്ചിരുന്നു. "നമ്മള്‍ ഹൃദയതന്തുക്കളാല്‍ അനന്തതയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു ഡാഡി-" പ്രിയങ്ക കുറിച്ചു.
അശോക് ചോപ്രയുടെ ചെറുപ്പകാലത്തെ ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രിയങ്ക. "Daddy's lil girl"എന്നാണ് താരം ടാറ്റൂ ചെയ്തിരിക്കുന്നത്. അശോക് ചോപ്രയുടെ മരണത്തെ തുടര്‍ന്നായിരുന്നു വലതു കൈത്തണ്ടയില്‍ അച്ഛനോടുള്ള ബഹുമാനാര്‍ത്ഥം പ്രിയങ്ക പച്ചക്കുത്തിയത്. അശോക് ചോപ്രയുടെ കൈയ്യക്ഷരം തന്നെ പ്രിയങ്ക ടാറ്റൂ ചെയ്തെടുക്കുകയായിരുന്നു.
കാന്‍സറുമായുള്ള പോരാട്ടത്തിനു ഒടുവിലായിരുന്നു അശോക് ചോപ്രയുടെ മരണം. ആര്‍മിയില്‍ ഡോക്ടര്‍മാരായി സേവനം അനുഷ്ഠിച്ചവരാണ് പ്രിയങ്കയുടെ അച്ഛന്‍ അശോക് ചോപ്രയും അമ്മ മധു ചോപ്രയും. കഴിഞ്ഞ ദിവസം സൈനികരായ അച്ഛനമ്മമാരെ കുറിച്ചോര്‍ത്ത് താനെന്നും അഭിമാനിക്കുന്നുവെന്ന് പ്രിയങ്ക കുറിച്ചിരുന്നു.