കൊല്ലം: ആര്യങ്കാവ് പഞ്ചായത്തിലെ നെടുംമ്പാറ- മാമ്പഴത്തറ വനപാതയിൽ കൂറ്റൻപാറ ഉരുണ്ടിറങ്ങി ഗതാഗതം മുടങ്ങി. കാലവർഷത്തെ തുടർന്ന് പെയ്ത കനത്ത മഴയിൽ മാവ് വളവിലായിരുന്നു സംഭവം. പാതയോരത്തെ വനത്തിലെ ഉയർന്ന പ്രദേശത്തിരുന്ന കൂറ്റൻ പാറയാണ് ഉരുണ്ട് റോഡിൽ എത്തിയത്. നാട്ടുകാർ ജെ.സി.ബി ഉപയോഗിച്ച് പാറ പാതയോരത്തേക്ക് മാറ്റി ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചു.
വനം വകുപ്പ് പാറ പൊട്ടിച്ച് നീക്കിയാലെ ഗതാഗതം പൂർവ സ്ഥിതിലാകൂ. പുനലൂരിൽ നിന്ന് കഴുതുരുട്ടി, നെടുംമ്പാറ വഴി മാമ്പഴത്തറയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന റോഡിലാണ് പാറ കിടക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ബസ് സർവീസ് താൽക്കാലികമായി നിറുത്തിവച്ചിരിക്കുകയാണെങ്കിലും, ലോറി, ജീപ്പ്, വാൻ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പാതയിലൂടെ കടന്നുപോകുന്നുണ്ട്.