ട്രംപോളിനില്‍ ചാടൻ കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടമാണ്. ഇവിടെ ഒരു യുവാവിന്റെ ട്രംപോളിൻ ചാട്ടം സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവിന്റ ചാട്ടം വൈറലാകാൻ മറ്റൊരു കാരണമുണ്ട്. തോട്ടത്തിലെ ട്രാംപോളിനില്‍ തുടര്‍ച്ചയായി ചാടി വ്യായാമം ചെയ്യുകയായിരുന്നു യുവാവ്. വ്യായാമത്തിനിടെ യുവാവിന് അടിത്തെറ്റുന്നു. ട്രം പോളിനിൽ കൈകുത്തി നിന്നു.
ഈസമയത്ത് കാൽചുവട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥി. ഒരു കുഞ്ഞൻ പാമ്പ്. പാമ്പിനെ കണ്ടതും യുവാവ് ഞെട്ടി ഒരോട്ടം. യുവാവ് വ്യായാമം ചെയ്യുന്ന സമയത്ത് പാമ്പും ട്രാംപൊളിനിലുണ്ട്. യുവാവ് ചാടുന്ന താളത്തിന് അനുസരിച്ച് പാമ്പും ചലിക്കുന്നത് കാണാം.
പാമ്പിനെ കണ്ട മാത്രയില്‍ പുറത്തേയ്ക്ക് ചാടി ഓടുന്നതാണ് വീഡിയോയില്‍ ഉളളത്. ഇന്ന് ഇനി ചാടുന്നില്ല' എന്ന കുറിപ്പോടെ @skatinggraham എന്ന ടിക്ടോക് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചത്. മൂന്ന് കോടിയിലധികം പേരാണ് വീഡിയോ കണ്ടത്. 50 ലക്ഷം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി രസകരമായ കമന്‍റുകളും കാണാം.