dhanush

തമിഴകത്തിന്റെ പ്രിയ താരമാണ് ധനുഷ്. ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങള്‍ ആയതിനാല്‍ ധനുഷിന്റെ സിനിമകള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ധനുഷ് വീണ്ടും സംവിധായകനാകുന്നു എന്ന വാർത്തയാണ് തമിഴകത്ത് നിന്നു വരുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നാൻ രുദ്രൻ എന്നാണ് പേര് നിശ്ചയിച്ചിട്ടുള്ളത്.

സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ട്. നാഗാര്‍ജുനയും എസ് ജെ സൂര്യയുമാണ് പ്രധാന വേഷങ്ങളിൽ എത്തുക. അദിതി റാവു ഹൈദരിയായിരിക്കും നായിക. ലോക്ക് ഡൗണിനുശേഷം താന്‍ നായകനായി അഭിനയിക്കുന്ന സിനിമകൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ധനുഷ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരം എന്ന ചിത്രമാണ് ധനുഷ് നായകനായി ഇനി എത്താനുള്ളത്. എന്നാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ് അഭിനയിക്കില്ല. ധനുഷ് ആദ്യമായി സംവിധാനം ചെയ്‌ത ‘പ. പാണ്ടി’ സൂപ്പര്‍ ഹിറ്റായിരുന്നു. ആ ചിത്രത്തില്‍ രാജ്‌കിരണ്‍ ആയിരുന്നു നായകന്‍.