ഓച്ചിറ: കേന്ദ്ര ഗവൺമെന്റിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 'മഹാസമ്പർക്കം' പരിപാടിയുടെ ഓച്ചിറ പഞ്ചായത്തുതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ സെക്രട്ടറി ജിതിൻ ദേവ് നിർവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം മോഹൻകുമാർ, പഞ്ചായത്ത് സമിതി പ്രസിഡന്റ് മധു കുന്നത്ത്, സെക്രട്ടറി ജി. ബിനു, ഒ.ബി.സി മോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.