മൃഗങ്ങളോടുള്ള ക്രൂരതകൾ സംബന്ധിച്ച റിപ്പോർട്ടുകളായിരുന്നു കുറച്ചു ദിവസം മുമ്പ് വരെ രാജ്യത്തെ മാധ്യമങ്ങളിൽ നിറഞ്ഞത്. മൃഗങ്ങൾക്കുനേരെ ക്രൂരതമാത്രമല്ല കാണിക്കുന്നവർ മാത്രമല്ല, കനിവുള്ളവരുമുണ്ട് നമുക്കിടയിൽ. അങ്ങനെയൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിൽ നിന്നുള്ള ഒരു ചെറിയ വീഡിയോയാണിത്. ഒരു സ്ത്രീയും ലംഗൂറുമാണ് (ഒരിനം കുരങ്ങ്) വീഡിയോയിലുള്ളത്. സ്വന്തം കുഞ്ഞിനെപ്പോലെ കുരങ്ങിന് ചോറ് വാരിയൂട്ടുകയാണ് സ്ത്രീ. ചോറും കറിയും കുഴച്ച് ആളുകള്‍ കഴിക്കുന്നത് പോലെ തന്നെയാണ് കുരങ്ങന് ഊട്ടുന്നതും. അനുസരണയുള്ള കുട്ടിയെപ്പോലെ ടേബിളിന് മുകളിലിരിക്കുന്ന കുരങ്ങ് ഓരോ ഉരുളകളായി കഴിക്കുന്നുമുണ്ട്.
ചന്ദോ ദാസ് എന്നയാളാണ് വീഡിയോ ഫേസ്ബുക്കിൽ ആദ്യമായി ഷെയർ ചെയ്തത്. തന്‍റെ അമ്മയാണ് ഈ കുരങ്ങിനെ ഊട്ടുന്നതെന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതായാലും സ്ത്രീയുടെ ഈ കാരുണ്യപ്രവർത്തി വൈകാതെ തന്നെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.. കരുണയുടെ സ്പർശമെന്നാണ് സ്ത്രീയുടെ പ്രവർത്തിയെ ഇവർ വിശേഷിപ്പിക്കുന്നത്.