ഓച്ചിറ: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി പിൻവലിച്ച കേന്ദ്ര നടപടി ഗുരുനിന്ദയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് പറഞ്ഞു. ശിവഗിരി ടൂറിസം പദ്ധതിയും 85 കോടിയുടെ കേരള സ്പിരിച്വൽ സർക്യൂട്ട് പദ്ധതിയും പിൻവലിച്ച കേന്ദ്ര നടപടിയിലും സംസ്ഥാന സർക്കാരിന്റെ നിസംഗതയിലും പ്രതിഷേധിച്ച് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി ഓച്ചിറ സബ് പോസ്റ്റോഫിസിന് മുന്നിൽ നടത്തിയ കണ്ണാടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി ബി.എം. ഷാ അദ്ധ്യക്ഷത വഹിച്ചു. ബി.എസ്. വിനോദ്, ഷീബ ബാബു, കെ.എം.കെ. സത്താർ, എസ്. രാജിനി, വിജയഭാനു, എൻ.കെ. ഷാജഹാൻ, ജയ്‌ഹരി കയ്യാലത്തറ, സത്താർ ആശാന്റയ്യത്ത്, നിസാം സേഠ്, നിലയ്ക്കൽ റഷീദ്, ബൈജു തുടങ്ങിയവർ സംസാരിച്ചു.